രജനികാന്ത് നായകനാകുന്ന അണ്ണാത്തെയെന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

രജനികാന്ത് നായകനാകുന്ന അണ്ണാത്തെയെന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ (Annathe). സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തിര്‍ രജനികാന്ത് (Rajinikanth) നായകനാകുന്നുവെന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത. അണ്ണാത്തെ എന്ന രജനി ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.

സിദ് ശ്രീറാമും ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാര കാട്രേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകൻ രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റാകുകയും ചെയ്‍തു. നായിക നയൻതാരയും രജനികാന്തും ഒന്നിച്ചുള്ള രംഗങ്ങളാണ് രണ്ടാമത്തെ ഗാനത്തിന്. പ്രണയജോഡികളായിട്ടാണ് ഇരുവരെയും കാണുന്നത്.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീത സംവിധാനം  നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്. രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോള്‍ മാസാകും എന്ന പ്രതീക്ഷയിലാണ്. ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രം റിലീസ് ചെയ്യുന്നുവെന്ന സന്തോഷത്തിലും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Live Updates COVID-19 CASES