ജല്ലിക്കെട്ട് ഭക്ഷകരുവായി കന്നഡയില്‍: ട്രെയ്‌ലർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുരത്തിറങ്ങിയ ജല്ലിക്കെട്ട് എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിച്ചത്. നിരവധി അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി.ജല്ലിക്കെട്ട് ഭക്ഷകരുവായി കന്നഡയില്‍: ട്രെയ്‌ലർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുരത്തിറങ്ങിയ ജല്ലിക്കെട്ട് എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിച്ചത്. നിരവധി അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി.

ഇപ്പോള്‍ ഇതാ ജെല്ലിട്ടിന്റെ മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുകായണ്. ഭക്ഷകരു എന്ന പേരിലാണ് ചിത്രം കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് പിട്ടു. ആമസോണ്‍ പ്രൈം വിഡിയോസിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

എസ്. ഹരീഷ് എഴുതിയ ‘മാവോയിസ്റ്റ്’ എന്ന കഥയെ അവലംബിച്ചാണ് ജല്ലിക്കട്ടിന്റെ തിരക്കഥ. എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിച്ചത്. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രം മലയാളത്തില്‍ നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Live Updates COVID-19 CASES